ദില്ലി: ചൈനക്ക് എതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തിനായുള്ള 31 അംഗ സാധ്യതാ ടീം ഇന്ത്യ പ്രഖ്യാപിച്ചു. അനസ് എടത്തൊടികയും സാഫ് കപ്പില്‍ തിളങ്ങിയ ആഷിഖ് കുരുണിയനും ആണ് ടീമിലെ മലയാളികള്‍. സുനിൽ ഛേത്രി, ജെജെ, സന്ദേശ് ജിങ്കൻ തുടങ്ങി പ്രമുഖരെല്ലാം ടീമിലുണ്ട്. ഒക്ടോബർ 13ന് ചൈനയിൽ വെച്ചാണ് മത്സരം നടക്കുന്നത്. 

സലാം രഞ്ജന്‍ സിംഗ് മാത്രമാണ് ഐ ലീഗില്‍ നിന്ന് സാധ്യതാ ടീമിലെത്തിയ താരം. ഒക്ടോബര്‍ എട്ടിനും 9നും ദില്ലിയിൽ ക്യാംപ് നടത്തും. കോണ്ടിനന്‍റല്‍ കപ്പിൽ കളിച്ച ടീമിലുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ് താരം ലാൽറുവത്താര അടക്കം ഏഴ് പേരെ ഒഴിവാക്കി. വരുന്ന ഇന്റർനാഷണൽ ബ്രേക്കിലാണ് ഇന്ത്യ കരുത്തരായ ചൈനയെ നേരിടാൻ പോകുന്നത്. ഇന്ത്യ അടുത്ത കാലത്ത് കളിച്ച ഏറ്റവും വലിയ മത്സരവും ഇതാകും. ഏഷ്യാകപ്പിനായി ഒരുങ്ങേണ്ടത് കൊണ്ടാണ് ഇന്ത്യ വലിയ എതിരാളികൾക്ക് എതിരെ കളിക്കാൻ തീരുമാനിച്ചത്. 

സാധ്യതാ ടീം 

ഗോൾകീപ്പർ: ഗുർപ്രീത്, വിശാൽ, അമ്രീന്ദ്ര, കരൺജിത് 

ഡിഫൻസ്: പ്രിതം, സർതക്, ദവിന്ദർ, ജിങ്കൻ, അനസ്, സലാം രഞ്ജൻ, സുഭാഷിഷ്, നാരായൺ 

മിഡ്ഫീൽഡ്: പ്രണോയ്യ്, റൗളിംഗ്, ജെർമൻപ്രീത്, സൗവിക്, വിനീത് റായ്, ഉദാന്ത, നിഖിൽ, ഹാളിചരൺ, ബികാഷ്, ആഷിഖ്, ലാൽറിയൻസുവാല, ധൻപാൽ 

ഫോർവാഡ്: ബല്വന്ത്, ഛേത്രി, ജെജെ, ഫറൂഖ്, സുമിത് പസി, മൻവീർ