ഇന്‍ഡോര്‍: മൂന്നാം ഏകദിനത്തില്‍ പുതിയ ഓപ്പണറെ പരീക്ഷിച്ച സ്‌മിത്തിന്‍റെ തന്ത്രം ഫലം കണ്ടു. ആരോണ്‍ ഫിഞ്ചിന്‍റെ സെഞ്ചുറി മികവില്‍ ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസീസ് മികച്ച സ്കോറിലേക്ക്. ഏട്ടാം ഏകദിന സെഞ്ചുറി നേടിയ അരോണ്‍ ഫിഞ്ച് 125 പന്തില്‍ 124 റണ്‍സെടുത്തു. 2009 ശേഷം ഇന്ത്യന്‍ മണ്ണില്‍ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഓപ്പണറാണ് ഫിഞ്ച്. 

പന്തില്‍ 44 പന്തില്‍ 42 റണ്‍സെടുത്ത ഡേവിഡ് വാര്‍ണ്ണറെ ഹര്‍ദിക് പാണ്ഡ്യ പുറത്താക്കി. ഇന്ത്യന്‍ ബോളിംഗ് നിരയില്‍ ആര്‍ക്കും ഓസീസിനെ പ്രതിരോധത്തിലാക്കാനായില്ല. 38 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടു വിക്കറ്റിന് 221 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 51 റണ്‍സുമായി നായകന്‍ സ്റ്റീവ് സ്‌മിത്തും മാക്സ്‌വെല്ലുമാണ് ക്രീസില്‍.