ആദ്യ മത്സരത്തില്‍ ദക്ഷിന്‍കൊറിയയോട് പരാജയപ്പെട്ടെങ്കിലും ഓസ്‌ട്രേലിയയ്‌ക്കും ഇന്ന് ബംഗ്‌ളാദേശിനോടും വിജയിച്ചതോടെ ഇന്ത്യ സെമി സാദ്ധ്യത സജീവമാക്കി. 57-20 എന്ന സ്‌കോറിനാണ് ഇന്ത്യ, അയല്‍ക്കാരായ ബംഗ്ലാദേശിനെ തറപറ്റിച്ചത്. ഇന്ത്യയ്‌ക്കുവേണ്ടി അജയ് ടാക്കൂര്‍, പ്രദീപ് നര്‍വാല്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക് അനായാസ ജയമൊരുക്കിയത്. തുടക്കം മുതല്‍ മികച്ച ലീഡ് കൈവരിച്ച ഇന്ത്യ, മല്‍സരത്തിന്റെ അവസാനം വരെ അത് നിലനിര്‍ത്തിയാണ് മുന്നേറിയത്. കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണം വിജയിച്ച ഇന്ത്യ, ഗ്രൂപ്പ് എയില്‍ 11 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. പത്തു പോയിന്റുള്ള ദക്ഷിണ കൊറിയ രണ്ടാമതും അഞ്ചു പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തുമാണ്. മൂന്നു കളികളില്‍ 15 പോയിന്റുളള ഇറാനാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഒക്‌ടോബര്‍ 15ന് അര്‍ജന്റീനയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. രാത്രി ഒമ്പത് മണിക്കാണ് ഈ മല്‍സരം.