അമ്മാന്‍: അണ്ടര്‍ 16 ഫുട്‌ബോളില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. ജോര്‍ദാനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ കുട്ടികള്‍ കരുത്തരായ ഇറാഖിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. നിലവിലെ അണ്ടര്‍ 16 ഏഷ്യന്‍ ചാംപ്യന്മാരാണ് ഇറാഖ്.

89ാം മിനിറ്റില്‍ ഭുവനേശ് നേടിയ ഗോളിലാണ് ഇന്ത്യ ഇറാഖിനെ അട്ടിമറിച്ചത്. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ചു നിന്നിരുന്ന ഇന്ത്യ പക്ഷെ ഇറാഖിനെ പരാജയപ്പെടുത്തുമെന്ന് ആരും പ്രവചിച്ചിരുന്നില്ല.

കഴിഞ്ഞ മത്സരത്തില്‍ ജപ്പാനെ വിറപ്പിച്ച ശേഷം ആയിരുന്നു ഇന്ത്യ കീഴടങ്ങിയത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം ആയിരുന്നു അന്ന് 2-1ന്റെ തോല്‍വി ഏറ്റുവാങ്ങിയത്. എന്നാല്‍ ഇന്ന് ജപ്പാനെതിരെ നടത്തിയതിനേക്കാള്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്. ആദ്യ പകുതി മുതല്‍ക്കെ ഇന്ത്യക്കായിരുന്നു കളിയില്‍ ആധിപത്യം.