ചതുര്‍രാഷ്ട്ര ഹോക്കിയില്‍ ഇന്ത്യയ്ക്ക് ആവേശകരമായ ജയം. ചാംപ്യന്‍ഷിപ്പിലെ ആദ്യ കളിയില്‍ മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് ഇന്ത്യ ജപ്പാനെ തകര്‍ക്കുകയായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി രൂപിന്ദര്‍ പാല്‍ സിങ്, അരങ്ങേറ്റക്കാരന്‍ വിവേക് സാഗര്‍ പ്രസാദ് ദില്‍പ്രീത് സിങ് എന്നിവര്‍ ഇരട്ടോഗോളുകള്‍ നേടി. മല്‍സരത്തിന്റെ എല്ലാ ഘട്ടത്തിലും സമഗ്രാധിപത്യമാണ് ഇന്ത്യ പുലര്‍ത്തിയത്. ഇന്ത്യ, ജപ്പാന്‍ എന്നീ ടീമുകള്‍ക്ക് പുറമെ കരുത്തരായ ബെല്‍ജിയം ന്യൂസിലാന്‍ഡ് എന്നിവരും ചാംപ്യന്‍ഷിപ്പിനുണ്ട്.