വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യന്‍ ബാറ്റിംഗ് കണ്ട ആരാധകര്‍ ഒന്ന് അമ്പരന്നുകാണും. ശീഖര്‍ ധവാന്റെ വിക്കറ്റ് വീണശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോലി രോഹിത് ശര്‍മയെ കാഴ്ചക്കാരനാക്കി അടിച്ചു തകര്‍ക്കുന്നു. ഇതിന് കാരണം മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ കോലി തന്നെ വെളിപ്പെടുത്തി.

ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യന്‍ ബാറ്റിംഗ് കണ്ട ആരാധകര്‍ ഒന്ന് അമ്പരന്നുകാണും. ശീഖര്‍ ധവാന്റെ വിക്കറ്റ് വീണശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോലി രോഹിത് ശര്‍മയെ കാഴ്ചക്കാരനാക്കി അടിച്ചു തകര്‍ക്കുന്നു. ഇതിന് കാരണം മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ കോലി തന്നെ വെളിപ്പെടുത്തി.

സാധാരണയായി ഞാന്‍ ക്രീസിലെത്തിയാല്‍ നങ്കൂരക്കാരന്റെ റോളാണ് എടുക്കാറുള്ളത്. കാരണം രോഹിത്തും ധവാനും എന്നെക്കാള്‍ മികച്ച സ്ട്രോക്ക് പ്ലേ കളിക്കുന്നവരാണ്. പക്ഷെ ഇന്ന് ഞാന്‍ ക്രീസിലെത്തിയപ്പോള്‍ പതിവിലും കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ എനിക്ക് കഴിഞ്ഞു. അപ്പോള്‍ ഞാന്‍ രോഹിത്തിനോട് പറഞ്ഞു, ഞാന്‍ ഇതുപോലെ തന്നെ മുന്നോട്ടുപോവും, താങ്കള്‍ നങ്കൂരക്കാരന്റെ റോള്‍ കളിക്കണമെന്ന്.

അത് രോഹിത് അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചു. ഞാന്‍ പുറത്തായശേഷം റായിഡു എത്തിയതോടെ രോഹിത് അടിച്ചു തകര്‍ത്തു, റായിഡു, നങ്കൂരക്കാരന്റെ റോളെടുത്തു. ഇത് ഞങ്ങളുടെ അഞ്ചാമത്തെയോ ആറാമത്തെയോ സെഞ്ചുറി കൂട്ടുകെട്ടാണിത്. രോഹിത്തിനൊപ്പം ബാറ്റ് ചെയ്യുക എന്നത് എപ്പോഴും സന്തോഷം പകരുന്ന കാര്യമാണെന്നും കോലി പറഞ്ഞു.