ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പര വിജയത്തോടെ ഇന്ത്യ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തി. ദക്ഷിണാഫ്രിക്കയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 125 റേറ്റിങ് പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയ്‌ക്ക് ഇപ്പോള്‍ 110 പോയിന്റാണുള്ളത്. ഓസ്‌ട്രേലിയയ്ക്കെതിരായ രണ്ടാം മല്‍സരത്തില്‍ ജയിച്ചതോടെ ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്കൊപ്പമെത്തിയിരുന്നു. എന്നാല്‍ പോയിന്റ് നിലയില്‍ ദശാംശ വ്യത്യാസത്തില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. പക്ഷേ ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനവും ജയിച്ച് പരമ്പര സ്വന്തമാക്കിയതോടെ ദക്ഷിണാഫ്രിക്കയെ പിന്നിലാണ് ഒന്നാം സ്ഥാനം ഇന്ത്യ നേടിയെടുക്കുകയായിരുന്നു. ഐസിസി റാങ്കിംഗില്‍ ഇംഗ്ലണ്ട് മൂന്നാമതും ന്യൂസിലാന്‍ഡ് നാലാമതും ഓസ്‌ട്രേലിയ അഞ്ചാം സ്ഥാനത്തുമാണ്. പാകിസ്ഥാന്‍ ആറാം സ്ഥാനത്താണ്.