റിച്ചാര്‍ഡ് നഗവരയുടെ നേരിട്ട രണ്ടാം പന്ത് തന്നെ സിക്സ് പറത്തിയാണ് തുടങ്ങിയത്. പിന്നാലെ ലെഗ് ബൈയിലൂടെ ഒരു ബൗണ്ടറി കൂടി ആദ്യ ഓവറില്‍ ലഭിച്ചതോടെ ഇന്ത്യ ആദ്യ ഓവറില്‍ 13 റണ്‍സടിച്ച് നല്ലതുടക്കമിട്ടു.

ചെന്നൈ: ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 8 പോരാട്ടത്തില്‍ നല്ല തുടക്കം ലഭിച്ചിട്ടും അത് വലിയ സ്കോര്‍ നേടാതെ സഞ്ജു സാംസണ്‍ പുറത്ത്. അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു 15 പന്തില്‍ 2 സിക്സും ഒരു ഫോറും പറത്തി 24 റണ്‍സെടുത്ത് മടങ്ങി. സിംബാബ്‌വെക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ പവര്‍ പ്ലേ പിന്നിടുമ്പോള്‍ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ്. 10 പന്തില്‍ 15 റണ്‍സോടെ ഇഷാന്‍ കിഷനും 13 പന്തില്‍ 33 റണ്‍സുമായി അഭിഷേക് ശര്‍മയും ക്രീസില്‍.

Add Asianetnews as a Preferred SourcegooglePreferred

റിച്ചാര്‍ഡ് നഗവരയുടെ നേരിട്ട രണ്ടാം പന്ത് തന്നെ സിക്സ് പറത്തിയാണ് തുടങ്ങിയത്. പിന്നാലെ ലെഗ് ബൈയിലൂടെ ഒരു ബൗണ്ടറി കൂടി ആദ്യ ഓവറില്‍ ലഭിച്ചതോടെ ഇന്ത്യ ആദ്യ ഓവറില്‍ 13 റണ്‍സടിച്ച് നല്ലതുടക്കമിട്ടു. ബ്ലെസിങ് മുസര്‍ബാനി എറിഞ്ഞ രണ്ടാം ഓവറിലും സഞ്ജു ഒരു സിക്സ് കൂടി പറത്തി. ഇതോടെ രണ്ടോവറില്‍ ഇന്ത്യ 23 റണ്‍സിലെത്തി. മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ രണ്ട് ബൗണ്ടറി നേടിയതിന് പിന്നാലെ സഞ്ജുവും ബൗണ്ടറി നേടി. പിന്നാലെ അഭിഷേക് സിക്സ് കൂടി നേടിയതോടെ ടിനോട്ടേണ്ട മാപോസ എറിഞ്ഞ മൂന്നാം ഓവറില്‍ ഇന്ത്യ 23 റണ്‍സാണ് അടിച്ചെടുത്തത്.

View post on Instagram

എന്നാല്‍ ബ്ലെസിങ് മുസര്‍ബാനി എറിഞ്ഞ നാലാം ഓവറിലെ നാലാം പന്തില്‍ സഞ്ജുവിനെ ആവേശം ചതിച്ചു. മുസര്‍ബാനിയുടെ സ്ലോ ബോള്‍ തിരിച്ചറിയാതെ സിക്സിന് ശ്രമിച്ച സഞ്ജുവിനെ ഡീപ് മിഡ്‌വിക്കറ്റില്‍ റ്യാന്‍ ബേളിന്‍റെ കൈകളില്‍ അവസാനിച്ചു. 15 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു അഭിഷേകിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 48 റണ്‍സെടുത്ത് ഇന്ത്യക്ക് നല്ല തുടക്കമിട്ടെന്ന് ആശ്വസിക്കുമ്പോഴും കുറച്ചു നേരം കൂടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ മികച്ചൊരു ഇന്നിംഗ്സ് കെട്ടിപ്പടുക്കാനും ഓപ്പണിംഗ് സ്ഥാനം ഉറപ്പിക്കാനും അവസരം കിട്ടുമായിരുന്നു. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് ഉയര്‍ത്തിയാണ് സഞ്ജു ക്രീസ് വിട്ടത്.

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക