ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് നേട്ടം. ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത് തുടരുന്ന പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് എത്തി. ന്യൂസിലാന്‍ഡിനെ മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വന്നത്. ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. 117 പോയിന്റുമായാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാമതുള്ള ദക്ഷിണാഫ്രിക്കയ്‌ക്ക് 123 പോയിന്റും രണ്ടാമതുള്ള ഓസ്‌ട്രേലിയയ്‌ക്ക് 118 പോയിന്റുമാണുള്ളത്. നാലാം സ്ഥാനത്ത് ആയിപ്പോയ ന്യൂസിലാന്‍ഡിന് 115 പോയിന്റാണുള്ളത്. ഇംഗ്ലണ്ടാണ് അഞ്ചാം സ്ഥാനത്ത്. ആറും ഏഴും സ്ഥാനങ്ങളില്‍ യഥാക്രമം ശ്രീലങ്കയും ബംഗ്ലാദേശുമാണ്. 79 പോയിന്റുള്ള പാകിസ്ഥാന്‍ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. വെസ്റ്റിന്‍ഡീസാണ് അതിന് പിന്നിലുളളത്. പത്താം സ്ഥാനത്ത് അഫ്ഗാനിസ്ഥാനാണ്.