ബസിൽ കയറി പ്രതിഷേധിച്ച ഇവർക്ക് വനിതാ കണ്ടക്ടർ സൗജന്യ ടിക്കറ്റ് നൽകുകയും പകരം തന്റെ ശമ്പളത്തിൽ നിന്നും അത് നൽകുമെന്ന് പറയുകയും ചെയ്തു.

കേരളത്തിൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര എന്ന കോൺ​ഗ്രസിന്റെ പ്രഖ്യാപനം ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിലെ അനിശ്ചിതത്വം ഈ പദ്ധതി നടപ്പാക്കുന്നതിലും ഉണ്ടായി. ഇതിൽ പ്രതിഷേധമറിച്ച് ഇന്ന് മഹിളാമോർച്ച വലിയ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ബസിൽ കയറി പ്രതിഷേധിച്ച ഇവർക്ക് വനിതാ കണ്ടക്ടർ സൗജന്യ ടിക്കറ്റ് നൽകുകയും പകരം തന്റെ ശമ്പളത്തിൽ നിന്നും അത് നൽകുമെന്ന് പറയുകയും ചെയ്തതു.

Add Asianetnews as a Preferred SourcegooglePreferred

ഇതിൽ പ്രതിഷേധം അറിയിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ പ്രവീൺ നാരായണൻ(ജെഎസ്‌കെ). കെഎസ്ആർടിസിയിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചത് കെഎസ്ആർടിസി എംഡി ആണോന്ന് ചോദിച്ച പ്രവീൺ, പാവപ്പെട്ട തൊഴിലാളിയെ വെച്ച് രാഷ്ട്രീയം കളിക്കരുതെന്നും ഇതാണ് ശരിക്കുള്ള ജനദ്രോഹമെന്നും കുറ്റപ്പെടുത്തി.

പ്രവീൺ നാരായണന്റെ വാക്കുകൾ ഇങ്ങനെ

KSRTC ബസിൽ ടിക്കറ്റ് എടുക്കാതെ മഹിളാ മോർച്ചയുടെ പ്രതിഷേധ യാത്ര. ആഹാ അന്തസ്സ്

തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഡൽഹിയിൽ പോയി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എടുത്തത് 10 ദിവസം. അതിന്റെ അടി കഴിഞ്ഞതേ ഉള്ളൂ , ഇനി കോൺഗ്രസിനകത്തെ മന്ത്രിമാരുടെ കസേരക്കുള്ള അടി തുടങ്ങാൻ ഉണ്ട്. ഘടകകക്ഷികളുടെ മന്ത്രി സ്ഥാനത്തിനുള്ള അതിരടി ബാക്കി ഉണ്ട് . ഇമ്മാതിരി, ഈ വക കസേരയ്ക്ക് വേണ്ടിയുള്ള തമ്മിലടി കഴിഞ്ഞിട്ട് വേണം സത്യപ്രതിജ്ഞ. എന്നിട്ട് വേണം ഭരണം തുടങ്ങാൻ. 

മേയ് 15 മുതൽ KSRTC യിൽ സ്ത്രീകൾക്ക് ഫ്രീഎന്ന് പ്രഖ്യാപിച്ചത് , അടുത്ത മാസം ശമ്പളം കിട്ടുമോ എന്ന് പോലും ഉറപ്പില്ലാത്ത KSRTC യിലെ പാവപ്പെട്ട തൊഴിലാളികൾ അല്ല , യുഡിഫ് നേതാക്കൾ ആണ് .

കിട്ടിയ വേദികളിൽ എല്ലാം "ഫ്രീ, ഫ്രീ" എന്ന് തൊണ്ട കീറി പ്രഖ്യാപിച്ചത് KSRTC MD ആണോ ?എവിടെയെങ്കിലും ആരെങ്കിലും എന്തെങ്കിലും ഉത്തരവ് ഇറക്കിയോ? ഫിനാൻസ് ഡിപ്പാർട്മെന്റ് അപ്പ്രൂവൽ കൊടുത്തോ?ഇല്ല ! സർക്കാർ രൂപീകരിക്കുന്നതിന് മുമ്പ് വാഗ്ദാനം നടപ്പാക്കാൻ KSRTC കണ്ടക്ടർക്ക് എന്താണ് അധികാരമുള്ളത് ! 

ഇതൊന്നും അറിയാത്ത, അരിയാഹാരം കഴിക്കാത്തവർ അല്ല മഹിളാ മോർച്ചക്കാർ, എന്നിട്ടും ബസിൽ കയറി ഈ വക നാടകം കളിച്ചത്, ആർക്കു വേണ്ടിയാരുന്നു ? രാഷ്ട്രീയ ഷോ ഓഫ് നടത്താൻ എളുപ്പമാണ്. പക്ഷേ അതിന്റെ ഭാരം ഒരു ദിവസത്തെ ശമ്പളത്തിനായി കഷ്ടപ്പെടുന്ന സാധാരണ ജീവനക്കാരന്റെ തലയിൽ കൊണ്ടേ തട്ടരുത് !!

പ്രതിഷേധം സർക്കാരിനോടാകണം, ജനങ്ങൾക്ക് വേണ്ടി” എന്ന മുദ്രാവാക്യം വിളിച്ചിട്ട്, ഒരു മാതിരി മറ്റേടത്തെ പരിപാടിയല്ല കാണിക്കേണ്ടത്. 8000 കോടി കടം, മാസം 200 കോടിയിലേറെ നഷ്ടം. ശമ്പളം കൊടുക്കാൻ പോലും നിവൃത്തിയില്ല. ഇന്നോ നാളെയോ എന്ന് പറഞ്ഞു ഊർദ്ധ ശ്വാസം വലിക്കുന്ന ഈ KSRTC യിൽ ഉത്തരവ് ഇല്ലാതെ "ഫ്രീ യാത്ര" നടത്തിയാൽ കാശ് ആര് കൊടുക്കും? നിന്റെ ഒക്കെ വീട്ടീന്ന് കൊണ്ട് വന്നു കൊടുക്കുമെന്ന് കരുതിയോ?

പാവം ആ കണ്ടക്ടറുടെ ശമ്പളത്തിൽ നിന്ന് പിടിക്കും. സർക്കാർ ഉത്തരവ് ഇല്ലാതെ ഫ്രീ യാത്ര പാടില്ല എന്നാണ് ചട്ടം. അത് ലംഘിച്ച് ബസിൽ കയറി കണ്ടക്ടറെക്കൊണ്ട് സ്വന്തം കാശ് അടപ്പിച്ചിട്ട് "വിജയിച്ചു" എന്ന് പോസ്റ്റ് ഇടുന്നത് തന്തയില്ലാത്തരം ആണ് . സത്യപ്രതിജ്ഞ കഴിഞ്ഞില്ല, മന്ത്രിസഭ ഇല്ല, ഉത്തരവ് ഇല്ല.എന്നിട്ട് "വാഗ്ദാനം പാലിച്ചില്ല" എന്ന് പറഞ്ഞ് KSRTC യിൽ ഷോ കാണിക്കുന്നു.

ന്നിനക്കൊക്കെ അത്രയ്ക്ക് തിടുക്കമാണെങ്കിൽ 22 പേരുടെ ടിക്കറ്റ് കാശ് ആദ്യം മാന്യമായിട്ട് ആ കണ്ടക്ടർക്ക് തിരിച്ച് കൊടുക്ക്. എന്നിട്ട് സമരവും സോഷ്യൽ മീഡിയ പോസ്റ്റും ഒക്കെ ഉണ്ടാക്ക്. പാവപ്പെട്ട തൊഴിലാളിയെ വെച്ച് രാഷ്ട്രീയം കളിക്കരുത്.ഇതാണ് ശരിക്കുള്ള "ജനദ്രോഹം".

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming