ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പുള്ള ഇന്ത്യ- ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവന്‍ സന്നാഹമത്സരം സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 184 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. പിന്നാലെ രണ്ടാം ഇന്നിഹ്‌സ് ആരംഭിച്ച ഇന്ത്യ രണ്ടിന് 211 എന്ന നിലയില്‍ നില്‍ക്കെ മത്സരം അവസാനിക്കുകയായിരുന്നു.

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പുള്ള ഇന്ത്യ- ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവന്‍ സന്നാഹമത്സരം സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 184 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു. പിന്നാലെ രണ്ടാം ഇന്നിഹ്‌സ് ആരംഭിച്ച ഇന്ത്യ രണ്ടിന് 211 എന്ന നിലയില്‍ നില്‍ക്കെ മത്സരം അവസാനിക്കുകയായിരുന്നു. മുരളി വിജയുടെ സെഞ്ചുറി (129)യാണ് ഇന്ത്യയെ നയിച്ചത്. കെ.എല്‍. രാഹുല്‍ 62 റണ്‍സെടുത്ത് പുറത്തായി. മുരളി വിജയ്, ഹനുമ വിഹാരി (15) എന്നിവര്‍ പുറത്താവാതെ നിന്നു. സ്‌കോര്‍ ഇന്ത്യ 358 & 211/2. ക്രിക്കറ്റ് ഓസ്‌ട്രേലിയ 544. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡിസംബര്‍ ആറിന് നടക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പ് ഇരു ഓപ്പണര്‍മാരും ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. 132 പന്ത് നേരിട്ട വിജയ് 16 ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും സഹായത്തോടെയാണ് 129 റണ്‍സ് നേടിയത്. ഒരു സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. 

നേരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇലവന്‍ 544ന് എല്ലാവരും പുറത്തായിരുന്നു. ഹാരി നീല്‍സന്റെ (100) സെഞ്ചുറിയാണ് ഓസീസിന്റെ സ്‌കോര്‍ 500 കടത്തിയത്. മുഹമ്മദ് ഷമി മൂന്നും ആര്‍. അശ്വിന്‍ രണ്ടും വിക്കറ്റ് വീഴ്ത്തിയിരുന്നു.