ഫിഫ റാങ്കിംഗിൽ ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യ തൊണ്ണൂറ്റിയേഴാം റാങ്കിൽ നിന്ന് പത്തുസ്ഥാനം നഷ്ടപ്പെട്ട് നൂറ്റിയേഴിലെത്തി. റാങ്കിംഗ് കാലയളവിൽ ഒറ്റകളിയിലും തോറ്റിലെങ്കിലും എതിരാളികൾ ദുർബലരായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ബ്രസീലിനെ മറികടന്ന് ലോക ചാമ്പ്യൻമാരായ ജർമ്മനി ഒന്നാം സ്ഥാനത്തെത്തി. ബ്രസീൽ, പോർട്ടുഗൽ, അർജന്‍റീന, ബെൽജിയം എന്നിവരാണ് രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ ഉള്ളത്. നേരത്തെ മൂന്നാമതായിരുന്ന അര്‍ജന്റീന ഒരു സ്ഥാനം നഷ്‌ടപ്പെട്ട് നാലാമതായപ്പോള്‍, മൂന്നു സ്ഥാനം മുന്നോട്ടു കയറിയ പോര്‍ച്ചുഗല്‍ ആണ് മൂന്നാം സ്ഥാനത്ത്. ആദ്യ ഇരുപതില്‍ ഒരു ഏഷ്യന്‍ ടീമും ഇടംനേടിയിട്ടില്ല. ഇരുപത്തിയഞ്ചാമതുള്ള ഇറാനാണ് ഫിഫ റാങ്കിംഗില്‍ ഏഷ്യയില്‍നിന്ന് ഒന്നാമതുള്ള ടീം. ഇന്ത്യയുടെ അയല്‍ക്കാരായ പാകിസ്ഥാന്‍ ഫിഫ റാങ്കിംഗില്‍ ഇരുന്നൂറാം സ്ഥാനത്താണുള്ളത്.