ആന്റിഗ്വ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർ‍ഡ് പ്രസിഡന്‍റ്സ് ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. പ്രസിഡന്‍റ്സ് ഇലവനെ 180 റൺസിന് പുറത്താക്കിയ ഇന്ത്യ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 93 റൺസ് എന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യ 87 റൺസ് പുറകിലാണ് ഇന്ത്യ ഇപ്പോൾ.

മുരളി വിജയ് (23), ശിഖർ ധവാൻ(9), ചേതേശ്വർ പുജാര(28) എന്നിവരാണ് പുറത്തായത്. 30 റൺസുമായി കെ എൽ രാഹുലും റണ്‍സൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുമാണ് ക്രീസില്‍.

മൂന്ന് വിക്കറ്റ് വീതം നേടിയ അശ്വിന്‍റെയും ജഡേജയുടെയും ബൗളിംഗ് പ്രകടനമാണ് പ്രസിഡന്‍റ്സ് ഇലവനെ 180 റൺസിൽ ഒതുക്കിയത്. അമിത് മിശ്ര രണ്ട് വിക്കറ്റ് നേടി. ഹാമില്‍ട്ടണ്‍(41), ബ്ലാക് വുഡ്(36), കാംപ്ബെല്‍(34) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് ബോര്‍ഡ് ഇലവനെ 150 കടത്തിയത്.