ചിരവൈരികളെ തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി വെങ്കലം സ്വന്തമാക്കി. ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ ആകാശ്ദീപ് നേടിയ ഗോളില്‍ മുന്നിലെത്തിയ ഇന്ത്യ ആദ്യ പകുതിയിലും 1-0നു ലീഡ് ചെയ്യുകയായിരുന്നു.  

ജക്കാര്‍ത്ത: ചിരവൈരികളെ തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി വെങ്കലം സ്വന്തമാക്കി. ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ ആകാശ്ദീപ് നേടിയ ഗോളില്‍ മുന്നിലെത്തിയ ഇന്ത്യ ആദ്യ പകുതിയിലും 1-0നു ലീഡ് ചെയ്യുകയായിരുന്നു.

മലേഷ്യയോട് സെമിയില്‍ തോറ്റതോടെയാണ് ഇന്ത്യക്ക് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരം കളിക്കേണ്ടി വന്നത്. തുടക്കത്തില്‍ നേടിയ ലീഡ് നാലാം ക്വാര്‍ട്ടറില്‍ രണ്ടാക്കി ഉയര്‍ത്തി. 2-0ത്തിന് ജയമുറപ്പിച്ച നേരത്തായിരുന്നു പാക്കിസ്ഥാന്‍ ഏക ഗോള്‍ നേടിയത്.