ഷാര്‍ജ: അന്ധരുടെ ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ ഇന്ത്യ ലോക റെക്കോര്‍ഡിനൊപ്പം. തുടര്‍ച്ചയായ രണ്ടാം തവണ കിരീടം സ്വന്തമാക്കിയതോടെ കൂടുതല്‍ ലോക കിരീടങ്ങളില്‍ പാക്കിസ്ഥാന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി ഇന്ത്യ. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്താന്‍ ഉയര്‍ത്തിയ 309 എന്ന കൂറ്റന്‍ ലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കേ ഇന്ത്യ മറികടന്നു.
2014ല്‍ ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണില്‍ നടന്ന ഫൈനലില്‍ പാക്കിസ്ഥാനെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ ആദ്യ കിരീടം. അന്ധരുടെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും മാത്രമാണ് രണ്ട് തവണ കിരീടം ചൂടിയിട്ടുള്ളത്. 1998ല്‍ ദക്ഷിണാഫ്രിക്കയും 2002, 2006 വര്‍ഷങ്ങളില്‍ പാക്കിസ്ഥാനും ലോകകിരീടം സ്വന്തമാക്കി. ആകെ അഞ്ച് തവണയാണ് അന്ധരുടെ ലോകകപ്പ് ക്രിക്കറ്റ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്.
