Asianet News MalayalamAsianet News Malayalam

ഫിഫ റാങ്കിങ് പ്രകാരം ഇന്ത്യന്‍ ടീമിന് മുന്നേറ്റം

India gain two places in FIFA rankings
Author
First Published Oct 17, 2017, 7:56 AM IST

ദില്ലി: തിങ്കളാഴ്ച പുറത്തിറങ്ങിയ പുതിയ ഫിഫ റാങ്കിങ് പ്രകാരം ഇന്ത്യന്‍ ടീമിന് മുന്നേറ്റം. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ 105-ാം സ്ഥാനത്താണിപ്പോള്‍. എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തില്‍ മക്കാവുവിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതാണ് ഇന്ത്യയ്ക്ക് തുണയായത്. മക്കാവുവിനെതിരായ ജയത്തോടെ ഇന്ത്യ 2019ല്‍ യുഎഇയില്‍ നടക്കുന്ന എഎഫ്‌സി കപ്പിനുള്ള യോഗ്യതയും സ്വന്തമാക്കി. നിലവില്‍ ഇന്ത്യയ്ക്ക് 328 പോയിന്റുകളാണ് ഉള്ളത്. ഈ ജുലൈയില്‍ 96-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പിന്നീട് പിന്നോക്കം പോകുകയായിരുന്നു. ജര്‍മനി ഒന്നാം സ്ഥാനം തന്നെ നിലനിര്‍ത്തി. സ്‌പെയിനും ഫ്രാന്‍സും നില മെച്ചപ്പെടുത്തി.

Follow Us:
Download App:
  • android
  • ios