ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നിർണായകമായ നാലാം ടി20 മത്സരം നാളെ ഹൈദരാബാദിൽ നടക്കും. പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ, ബൗളർമാരുടെ മോശം പ്രകടനവും ശിവം ദുബെയുടെ ഫോമില്ലായ്മയും ടീമിന് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഹൈദരാബാദ്: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം നാളെ നടക്കും. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. നാളെയും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. നിലവില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. അതേസമയം നാളെ ജയിച്ച് പരമ്പരയില്‍ ഒപ്പം എത്തുകയാണ് വിന്‍ഡീസിന്റെ ലക്ഷ്യം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരന്പരയില്‍ മുന്നിലാണെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം അത്ര ആശ്വാസകരമല്ല.

മൂന്ന് മത്സരങ്ങളില്‍ നിന്നായി അറുനൂറിലധികം റണ്‍സാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്തത്. തലങ്ങും വിലങ്ങും അടി വാങ്ങുകയാണ് ഇന്ത്യന്‍ ബൗളര്മാര്‍. മൂന്ന് മത്സരങ്ങളില്‍ നിന്നായി വിട്ടുകൊടുത്തത് 632 റണ്‍സാണ് വീഴ്ത്തിയതാകട്ടെ 21 വിക്കറ്റുകള്‍. റണ്‍വേട്ടയ്ക്ക് കടിഞ്ഞാണിടാന്‍ ബൗളര്‍മാര്‍ ബുദ്ധിമുട്ടുകയാണ്. രണ്ടാം മത്സരത്തില്‍ 249 റണ്‌സെന്‍ന്ന വന്പന്‍ ലക്ഷ്യം ഉയര്ത്തിടയിട്ടും ഇന്ത്യ തോറ്റു. മൂന്നാം ട്വന്റി 20യില്‍ 223 റണ്‌സ്ി ഉയര്ത്തിതയിട്ടും ഇന്ത്യയുടെ ജയം വെറും 14 റണ്‌സി്ല്‍ ഒതുങ്ങി. നമന്‍ ദിര്‍, മായങ്ക് യാധവ്, അര്ശ്ദീിപ്, കുല്‍ദീപ് യാദവ് തുടങ്ങിയ ഇന്ത്യന്‍ ബൗളര്മാിറുടെ ഇക്കോണോമി റേറ്റ് പത്തിന് മുകളിലാണ്.

മൂന്ന് മത്സരങ്ങളില്‍ നിന്നും 9.4 ഓവറുകള്‍ എറിഞ്ഞ അക്‌സര്‍ പട്ടേലാണ് റണ്‌സ് വിട്ടുകൊടുക്കുന്നതില്‍ ഏറ്റവും ധാനശീലന്‍. പരമ്പരയില്‍ ആകെ 58 ബൗളുകളെറിഞ്ഞപ്പോള്‍ വിന്‍ഡീസിന് നല്‍കിയത് അക്‌സര്‍ 122 റണ്‌സാകണ്. മൂന്ന് മത്സരങ്ങളില്‍ നിന്നുമായി ഇന്ത്യന്‍ നിരയില്‍ അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തിയത് നമന്‍ ദിര്‍ മാത്രം

ഓള്‍റൗണ്ടര്‍ ശിവം ദുബൈയുടെ മോശം ഫോമും ഇന്ത്യക്ക് തിരിച്ചടിയാണ്. പരന്പരയില്‍ വിജയക്കുതിപ്പ് തുടരണമെങ്കില്‍ ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും സ്ഥിരത പുലര്‍ത്തേണ്ടത് ഇന്ത്യന്‍ ടീമിന് നിര്‍ണായകമാകും. വിന്‍ഡീസിന് ശേഷം ന്യൂസിലന്‍ഡിനെതിരായാണ് ഇന്ത്യയുടെ അടുത്ത പരമ്പര. ബുംറയും സിറാജും ഇല്ലെങ്കില്‍ ഇന്ത്യന്‍ ബൗളര്മാുര്‍ കിവീസിന് മുന്നില്‍ എങ്ങനെ പിടിച്ചു നില്‍ക്കുമെന്നാണ് ആരാധകരുടെ ആശങ്ക.

YouTube video player