കൊളംബോ: ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ടീം ഇന്ത്യ 20 ഓവറില്‍ ഒന്നിന് 148 എന്ന നിലയിലാണ്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന നായകന്‍ വിരാട് കോലിയും(83) രോഹിത് ശര്‍മ്മയും(57) ആണ് ക്രിസില്‍. നാലു റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റാണ് നഷ്‌ടമായത്. ശ്രീലങ്കയ്‌ക്കുവേണ്ടി വിശ്വ ഫെര്‍ണാണ്ടോ ഒരു വിക്കറ്റ് വീഴ്‌ത്തി.
ആദ്യ മൂന്ന് ഏകദിനങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്നത്തെ മല്‍സരഫലം പ്രസക്തമല്ല.
