ദില്ലി: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം. മല്‍സരം ഏഴ് ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 53 റണ്‍സെടുത്തിട്ടുണ്ട്. 34 റണ്‍സോടെ ശിഖര്‍ ധവാനും 17 റണ്‍സോടെ രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍. 25 പന്തില്‍നിന്ന് ആറ് ബൗണ്ടറി ഉള്‍പ്പടെയാണ് ധവാന്‍ 34 റണ്‍സെടുത്തത്. 17 പന്ത് നേരിട്ട രോഹിത് ശര്‍മ്മ ഒന്നു വീതം ബൗണ്ടറിയും സിക്‌സറും ഉള്‍പ്പടെയാണ് 17 റണ്‍സെടുത്തത്. പവര്‍ പ്ലേ ഓവറുകളില്‍ ഇന്ത്യ 46 റണ്‍സാണ് നേടിയത്. നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങിന് അയയ്‌ക്കുകയായിരുന്നു. വെറ്ററന്‍ താരം ആശിഷ് നെഹ്‌റയുടെ വിടവാങ്ങല്‍ നിമിഷങ്ങളാണ് ഈ മല്‍സരത്തിന്റെ പ്രത്യേകത.