ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിന്റെ 300ാം മത്സരം കൂടിയായിരുന്നു ഇന്ന് കഴിഞ്ഞത്.
: ചാംപ്യന്സ് ട്രോഫി ഹോക്കിയില് ഇന്ത്യക്ക് വിജയത്തുടക്കം. അര്ജന്റീനയെ ഒന്നിനെതിരേ രണ്ട് ഗോളുകള്ക്കാണ് ഇന്ത്യ പരാജപ്പെടുത്തിയത്. ഹര്മന്പ്രീത് സിങ്, മന്ദീപ് സിങ് എന്നിവരാണ് ഇന്ത്യയുടെ ഗോള് നേിടയത്. ഗോണ്സാലി പീല്ലറ്റിന്റെ വകയായിരുന്നു അര്ജന്റിയുടെ ഏക ഗോള്.
17ാം മിനിറ്റില് ഹര്മന് പ്രീതിലൂടെ ഇന്ത്യ ലീഡ് നേടി. 28ാം മിനിറ്റില് മന്ദീപിലൂടെ ഇന്ത്യ ലീഡുയര്ത്തി. തൊട്ടടത്ത നിമിഷം ഗോള് മടക്കി അര്ജന്റീന ഇന്ത്യയെ സമ്മര്ദ്ദത്തിലാക്കിയെങ്കിലും പ്രതിരോധം കനപ്പിച്ചതോടെ ജയം കൂടെ നിന്നു.
ക്യാപ്റ്റന് സര്ദാര് സിങ്ങിന്റെ 300ാം മത്സരം കൂടിയായിരുന്നു ഇന്ന് കഴിഞ്ഞത്. നേരത്തെ പാക്കിസ്ഥാന് എതിരില്ലാത്ത നാല് ഗോളുകള്ക്ക് നെതര്ലെന്ഡിനോട് പരാജയപ്പെട്ടിരുന്നു.
