കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

First Published 5, Apr 2018, 11:53 AM IST
india got the first gold in commenwealth games
Highlights
  • ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനുവാണ് സ്വര്‍ണം നേടിയത്.

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിയില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം.  ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനുവാണ് സ്വര്‍ണം നേടിയത്. 48 കിലോ വിഭാഗത്തിലാണ് മീര മത്സരിച്ചത്. നിലവില്‍ ഈവിഭാഗത്തിലെ ലോകറെക്കോര്‍ഡുകാരിയാണ് മീര.

മണിപ്പുര്‍ തലസ്ഥാനമായ ഇംഫാല്‍ സ്വദേശിയായ മീര കഴിഞ്ഞ വര്‍ഷം അനഹീം ലോക ചാംപ്യന്‍ഷിപ്പിലാണ് ലോക റെക്കോഡ് സ്വന്തമാക്കിയത്. 2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയിരുന്നു.
 

loader