Asianet News MalayalamAsianet News Malayalam

രാജ്‌കോട്ട് ടെസ്റ്റ്: വരവറിയിച്ച് പൃഥ്വി ഷാ; ഇന്ത്യ മികച്ച സ്കോറിലേക്ക്

  • പൃഥ്വി ഷായുടെ അരങ്ങേറ്റ സെഞ്ചുറി കണ്ട രാജ്‌കോട്ട് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിനം 39 ഓവറുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തിട്ടുണ്ട്. നാല് റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലിയും റണ്‍സൊന്നുമെടുക്കാതെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍.
India heading into big total in Rajkot test
Author
Rajkot, First Published Oct 4, 2018, 2:32 PM IST

രാജ്‌കോട്ട്: പൃഥ്വി ഷായുടെ അരങ്ങേറ്റ സെഞ്ചുറി കണ്ട രാജ്‌കോട്ട് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിനം 39 ഓവറുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തിട്ടുണ്ട്. നാല് റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലിയും റണ്‍സൊന്നുമെടുക്കാതെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. വിന്‍ഡീസിന് വേണ്ടി ദേവേന്ദ്ര ബീഷു, ഷാനോന്‍ ഗബ്രിയേല്‍, ഷെര്‍മാന്‍ ലൂയിസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പൃഥ്വി ഷാ (154 പന്തില്‍ 134), ചേതേശ്വര്‍ പൂജാര (130 പന്തില്‍ 86) എന്നിവരുടെ പ്രകടനാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും പുറത്തായി. ഷായെ ബിഷൂ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. പൂജാരയെ ലൂയിസ് വിക്കറ്റ് കീപ്പര്‍ ഡോര്‍വിച്ചിന്റെ കൈകളിലെത്തിച്ചു. 19 ഫോറുകളുടെ അകമ്പടിയോടെയാണ് ഷാ ഇത്രയും റണ്‍സെടുത്തത്. 14 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്‌സ്. ടെസ്റ്റില്‍ ആദ്യ ഓവറില്‍ തന്നെ കെ.എല്‍ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായി. ഗബ്രിയേലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടി. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. വിന്‍ഡീസ് നിരയില്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ കളിക്കില്ല. ഹോള്‍ഡര്‍ക്ക് പകരം ക്രെയ്ഗ് ബ്രാത്‌വെയ്റ്റാണ് വിന്‍ഡീസിനെ നയിക്കുന്നത്. കെമര്‍ റോച്ചും വിന്‍ഡീസ് നിരയിലില്ല. ഷെര്‍മാന്‍ ലൂയിസ്, സുനില്‍ ആംബ്രിസ് എന്നിവര്‍ വിന്‍ഡീസ് ടീമില്‍ കളിക്കും. ഷെര്‍മാന് അത് അരങ്ങേറ്റമാണ്.

ടീം ഇന്ത്യ: കെ.എല്‍. രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

Follow Us:
Download App:
  • android
  • ios