ന്യൂഡല്‍ഹി: അടുത്ത മൂന്ന് ഒളിംപിക്സുകൾക്കുള്ള തയ്യാറെടുപ്പകൾക്കായി കർമ്മസമിതി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിസഭായോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

അടിസ്ഥാനസൗകര്യ വികസനം, താരങ്ങളുടെ തെരഞ്ഞെടുപ്പ്, പരിശീലനം തുടങ്ങിയ കാര്യങ്ങളിൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമഗ്ര പദ്ധതിയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കായികമേഖലയിൽ നിന്നുള്ളവരെ കൂടുതെ പുറത്ത് നിന്നുള്ള അംഗങ്ങളും ഉൾപ്പെട്ട സമിതി ഉടൻ രൂപീകരിക്കും. റിയൊ ഒളിംപിക്സിൽ ജംബോ ടീമുമായി പോയിട്ടും മെഡൽ നേട്ടം രണ്ടിൽ ഒതുങ്ങിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുൻകയ്യെടുത്ത് സമിതി രൂപീകരിക്കുന്നത്.

2020, 2024, 2028 ഒളിംപിക്സുകളിലേക്കുള്ള തയ്യാറെടുപ്പുകൾക്കായാണ് കേന്ദ്രസർക്കാർ തയ്യാറെടുപ്പുകൾ നടത്തുന്നത്. നേരത്തെ അഞ്ജു ബോബി ജോ‍ർജ്ജ് അധ്യക്ഷയായി ഒളിംപിക്സ് ലക്ഷ്യമിട്ട് ടാർഗറ്റ് ഒളിംപിക്സ് പോഡിയം കേന്ദ്രസർക്കാർ രൂപീകരിച്ചിരുന്നു.