Asianet News MalayalamAsianet News Malayalam

ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി

India lose points in latest ICC ODI rankings despite series win
Author
First Published Jul 7, 2017, 4:38 PM IST

ദുബായ്: വെസ്റ്റ്ഇന്‍ഡീസിനെതിരെ പരമ്പര വിജയം നേടിയിട്ടും ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യയ്ക്ക് പുതിയ റാങ്കിങ്ങില്‍ രണ്ട് പോയന്‍റ് നഷ്ടമായി. എന്നാല്‍ സ്ഥാനത്തില്‍ മാറ്റമില്ല. ദക്ഷിണാഫ്രിക്കയ്ക്കും, ഓസ്ട്രേലിയയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയുടെ പോയന്‍റ് 114ആണ്.

സബീന പാര്‍ക്കിലെ ഇന്ത്യയുടെ വിന്‍ഡീസിനോടുള്ള പരമ്പരയിലെ മൂന്നാം വിജയത്തിന് പിന്നാലെയാണ് റാങ്കിങ്ങ് വന്നത്. അതേ സമയം വിന്‍ഡീസിന് ഒരു പോയന്‍റ് അധികം ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ടേബിളില്‍ ഒന്‍പതാം സ്ഥാനത്താണ് വിന്‍ഡീസ്. ഇത് വിന്‍ഡീസിന്‍റെ 2019 ലോകകപ്പിനുള്ള സാധ്യതയെ ബാധിക്കും. 

എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പരമ്പരയിലെ ഇന്ത്യ പരാജയപ്പെട്ട മത്സരം വരെയാണ് റാങ്കിങ്ങിന് പരിഗണിച്ചതെന്നും. അതിനാലാണ് 116 ല്‍ നിന്നും 114ആയി പോയന്‍റ് കുറഞ്ഞതുമെന്നാണ് ഐസിസി വ്യക്തമാക്കുന്നത്.  അടുത്തതായി വിന്‍ഡീസുമായി ടി20 കളിക്കുന്ന ഇന്ത്യയ്ക്ക് പിന്നീട് ശ്രീലങ്കയുമായാണ് മത്സരം.

Follow Us:
Download App:
  • android
  • ios