പൂനെ: ആദ്യ ടെസ്റ്റ് മല്‍സരത്തില്‍ ഓസ്‌ട്രേലിയയയെ 260 റണ്‍സിന് പുറത്താക്കിയ ഇന്ത്യയ്‌ക്ക് മോശം തുടക്കം. രണ്ടാംദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്നിന് 70 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. മുരളി വിജയ്(10), ചേതേശ്വര്‍ പൂജാര(ആറ്), വിരാട് കൊഹ്‌ലി(പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. 47 റണ്‍സോടെ ലോകേഷ് രാഹൂലും ആറു റണ്‍സോടെ ആജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. പൂജാര, കൊഹ്‌ലി എന്നിവരെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍, മുരളി വിജയ്‌യുടെ വിക്കറ്റ് ജോഷ് ഹസ്‌ല്‍‌വുഡിനാണ്. 

ഒമ്പതിന് 256 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഓസ്‌ട്രേലിയയ്‌ക്ക് നാലു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനെ സാധിച്ചുള്ളു. 61 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ ആര്‍ അശ്വിന്‍ പുറത്താക്കിയതോടെയാണ് ഓസീസ് ഇന്നിംഗ്സിന് തിരശീല വീണത്. ഇന്ത്യയ്‌ക്കു വേണ്ടി ഉമേഷ് യാദവ് നാലു വിക്കറ്റെടുത്തപ്പോള്‍, ആര്‍ അശ്വിന് മൂന്നു വിക്കറ്റ് സ്വന്തമാക്കി. രവീന്ദ്ര ജ‍ഡേജയ്‌ക്ക് രണ്ടും ജയന്ത് യാദവിന് ഒരു വിക്കറ്റും ലഭിച്ചു.