കൊളംബോ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ലങ്ക ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 24 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെന്ന നിലയിലാണ്. 78 റണ്‍സമായി രോഹിത് ശര്‍മയും ആറ് റണ്‍സോടെ ധോണിയുമാണ് ക്രീസില്‍.

അഞ്ച് റണ്‍സെടുത്ത ഓപ്പണര്‍ ശീഖര്‍ ധവാനെയും മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയെയും തുടക്കത്തിലേ ഇന്ത്യക്ക് നഷ്ടമായി. പിന്നീട് കഴിഞ്ഞ മത്സരത്തിലെ ലങ്കയുടെ ബൗളിംഗ് ഹീറോ അഖില ധനഞ്ജയക്ക് മുന്നില്‍ കെഎല്‍ രാഹുലും(17), കേദാര്‍ ജാദവും(0) വീണതോടെ ഇന്ത്യ 61/4 എന്ന നിലയില്‍ തകര്‍ച്ചയിലായി.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് കോലി രണ്ടക്കം കാണാതെയും ജാദവ് പൂജ്യത്തിനും പുറത്താവുന്നത്. കഴിഞ്ഞ മത്സരത്തില്‍ കോലി ഒരു റണ്ണെടുത്ത് പുറത്തായിരുന്നു.