ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ ടീമിന് ലോകറെക്കോര്‍ഡ് നഷ്‌ടമായത് തലനാരിഴയ്‌ക്ക്. ടി20യിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടൽ എന്ന റെക്കോര്‍ഡാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ ശ്രീലങ്ക നേടിയ 263 റണ്‍സായിരുന്നു ലോകറെക്കോര്‍ഡ്. എന്നാൽ ഇന്ത്യ 20 ഓവറിൽ അഞ്ചിന് 260 റണ്‍സെടുത്തിരുന്നു. മൂന്നു റണ്‍സിനാണ് ലോകറെക്കോര്‍ഡ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. അവസാന ഓവറിൽ രണ്ടു വിക്കറ്റുകള്‍ നഷ്ടമായതും കൂടുതൽ റണ്‍സ് കണ്ടെത്താനാകാതെ പോയതുമാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. അവസാന ഓവറിൽ ഏഴു റണ്‍സ് മാത്രമാണ് ഇന്ത്യയ്‌ക്ക് നേടാനായത്. അതിന് മുമ്പ് വരെ ബൗണ്ടറികളും സിക്‌സറുകളുമായി നിറഞ്ഞാടിയ ഇന്ത്യയ്‌ക്ക് പക്ഷേ ഒരു ബൗണ്ടറി മാത്രമാണ് തിസര പേരേര എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്‌ക്ക് നേടാനായത്. അതേസമയം ടി20യിൽ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ന് നേടിയത്.