കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാനത്തെ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 239 റണ്‍സ് വേണം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 49.3 ഓവറില്‍ 238 റണ്‍സിന് പുറത്തായി. അര്‍ദ്ധസെഞ്ച്വറി നേടിയ ലഹിരു തിരിമണ്ണെ(67), എയ്ഞ്ചോ മാത്യൂസ്(55) എന്നിവരാണ് ലങ്കയ്‌ക്ക് വേണ്ടി തിളങ്ങിയത്. നായകന്‍ ഉപുല്‍ തരംഗ 48 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്‌ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ അഞ്ചു വിക്കറ്റെടുത്തപ്പോള്‍, ജസ്‌പ്രിത് ബംറ രണ്ടു വിക്കറ്റ് സ്വന്തമാക്കി. കുല്‍ദീപ് യാദവ്, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ടീമിൽ നാല് മാറ്റം വരുത്തിയാണ് ഇന്ത്യ കളിക്കുന്നത്. ശിഖർ ധവാൻ, ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കെ എൽ രാഹുൽ എന്നിവർക്ക് പകരം അജിങ്ക്യ രഹാനെ, കേദാർ ജാദവ്, യുസ്‍വേന്ദ്ര ചാഹൽ, ഭുവനേശ്വർ‍ കുമാർ എന്നിവർ ടീമിലെത്തി. ആദ്യ നാല് കളിയും ജയിച്ച പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് കളിക്കുന്നത്.