ടോസ് നേടിയ ന്യൂസീലന്‍ഡ് ബൗളിഗ് തെരഞ്ഞെടുത്തു. ഇന്ത്യക്കായി യുവതാരം ശുഭ്‌മാന്‍ ഗില്‍ അരങ്ങേറുന്നു എന്നതാണ് പ്രധാന സവിശേഷത.
ഹാമില്‍ട്ടണ്‍: ഇന്ത്യക്കെതിരെ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ബൗളിംഗ് തുടങ്ങി. ഇന്ത്യക്കായി യുവതാരം ശുഭ്‌മാന്‍ ഗില്‍ അരങ്ങേറുന്നു എന്നതാണ് പ്രധാന സവിശേഷത. വിരാട് കോലിക്ക് വിശ്രമംഅനുവദിച്ചതിനാല്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യ അഞ്ച് ഓവറുകള്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 20 റണ്‍സെന്ന നിലയിലാണ്. രോഹിതും(6) ധവാനും(13) ആണ് ക്രീസില്‍.
രോഹിതിന്‍റെ 200-ാം ഏകദിനം കൂടിയാണിത്. പേസര്‍ മുഹമ്മദ് ഷമിക്ക് പകരം ഖലീല്‍ അഹമ്മദും ടീമിലെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എം എസ് ധോണി നാലാം ഏകദിനത്തിലും കളിക്കുന്നില്ല. പകരം ദിനേശ് കാര്‍ത്തിക്ക് വിക്കറ്റിന് പിന്നില്‍ ഗ്ലൗസണിയും. കഴിഞ്ഞ മത്സരത്തില്‍ ഫോം തെളിയിച്ച ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ നിലനിര്‍ത്തി. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മറ്റ് മാറ്റങ്ങളില്ല. ആദ്യ മൂന്ന് ഏകദിനങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.
