വിശാഖപട്ടണം: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ നിർണായക അഞ്ചാം ഏകദിനം നാളെ വിശാഖപട്ടണത്ത് നടക്കും. നാളെ ജയിക്കുന്നവർക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. ഇരുടീമുകളും രണ്ട് വിജയം വീതം നേടി ഒപ്പത്തിനൊപ്പം ആണിപ്പോൾ. റാഞ്ചിയിൽ നടന്ന നാലാം ഏകദിനത്തിൽ ഇന്ത്യയെ 19 റൺസിന് തോൽപിച്ചാണ് കിവീസ് പരമ്പരയിൽ ഒപ്പമെത്തിയത്.
ഓപ്പണർ രോഹിത് ശർമയുടെയും മധ്യനിര ബാറ്റ്സ്മാൻമാരുടെയും സ്ഥിരതയില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി. ബൗളർമാരുടെ ഭേദപ്പെട്ട പ്രകടനം ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ആശ്വാസമാണ്. വിരാട് കൊഹ്‌ലിയുടെ ഇന്നിംഗ്സിനൊപ്പം നാലാം നമ്പറിൽ ബാറ്റിംഗിനെത്തുന്ന ധോണിയുടെ പ്രകടനവും നിർണായകമാവും.
ടെസ്റ്റ് പരമ്പര നഷ്ടമായാതിന് ഏകദിന പരമ്പരയിൽ പകരം വീട്ടാനാണ് കെയ്ൻ വില്യംസന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വിശാഖപട്ടണത്ത് കളി തുടങ്ങുക.
