രാജ്കോട്ട്: കോളിന്‍ മണ്‍റോയുടെ സെഞ്ചുറിക്കരുത്തില്‍ രാജ്ക്കോട്ട് ടി20യില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് കൂറ്റന്‍സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 58 പന്തില്‍ ഏഴ് വീതം ബൗണ്ടറിയുപം സിക്സറുകളും പറത്തി 109 റണ്‍സെടുത്ത മണ്‍റോ പുറത്താകാതെ നിന്നു. ടി20യില്‍ മണ്‍റോയുടെ രണ്ടാം സെഞ്ചുറിയാണിത്.

ഓപ്പണിംഗ് വിക്കറ്റില്‍ മണ്‍റോയും ഗപ്ടിലും ചേര്‍ന്ന് 11 ഓവറില്‍ 105 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളാണ് മണ്‍റോയ്ക്ക് സെഞ്ചുറി സമ്മാനിച്ചത്. നാലു തവണയാണ് മണ്‍റോയെ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്. ഒരുതവണ റണ്ണൗട്ട് അവസരം ധോണിയും നഷ്ടമാക്കി. അരങ്ങേറ്റ മത്സരം കളിച്ച മുഹമ്മദ് സിറാജ് നാലോവറില്‍ 53 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോള്‍ അക്ഷര്‍ പട്ടേല്‍ മൂന്നോവറില്‍ 39 റണ്‍സ് വഴങ്ങി.

വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയ ബൂമ്രയും 29 റണ്‍സ് മാത്രം വഴങ്ങിയ ഭുവനേശ്വറും മാത്രമെ ബൗളിംഗില്‍ തിളങ്ങിയുള്ളു.പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പര.ില്‍ 1-0ന് മുന്നിലാണ്.