പൂനെ: ഇന്ത്യ- ന്യുസീലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരം നാളെ പൂനെയില്‍ നടക്കും. ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യക്ക് മൂന്ന് കളികളുള്ള പരമ്പരയില്‍ ഒപ്പമെത്താന്‍ ജയം അനിവാര്യമാണ്. നാളെ ജയിച്ചാല്‍ കിവീസിന് ഏകദിന പരമ്പര സ്വന്തമാക്കാം. വാംഖഡയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിനായിരുന്നു ന്യൂസീലഡിന്‍റെ വിജയം.
മികച്ച ഫോമിലുള്ള ബാറ്റ്‌സ്മാന്‍മാരിലും പേസര്‍ ട്രന്‍റ് ബോള്‍ട്ടിലുമാണ് ന്യൂസീലഡിന്‍റെ പ്രതീക്ഷ. എന്നാല്‍ വിരാട് കോലിയുടെ 31-ാം ഏകദിന സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയിട്ടും ബൗളര്‍മാര്‍ പരാജയപ്പെട്ടത് ഇന്ത്യക്ക് ആശങ്ക നല്‍കുന്നു. പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 1.30നാണ് മത്സരം.
