നാഗ്പൂര്‍: ഓസീസിനെതിരായ ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയ ഇന്ത്യ റാങ്കിങ്ങില്‍ ഒന്നാമത്‍. നാഗ്‌പൂരില്‍ നടന്ന അഞ്ചാം മല്‍സരത്തില്‍ ജയിച്ച ഇന്ത്യയ്ക്ക് 120 റേറ്റിംങുകളായി. 119 റേറ്റിംങുള്ള ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ പിന്തള്ളിയത്. പരമ്പയില്‍ രണ്ടാം തവണയാണ് ഇന്ത്യ ഒന്നാം റാങ്കിലെത്തുന്നത്.
നേരത്തെ മൂന്നാം ഏകദിനം ജയിച്ച ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ നാലാം മല്‍സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ കണക്കിലെ കളിയില്‍ ഇന്ത്യ രണ്ടാമതായി. അഞ്ചാം ഏകദിനം ആരംഭിക്കുമ്പോള്‍ ഇരു ടീമിനും 119 റേറ്റിംങാണ് ഉണ്ടായിരുന്നത്. അതേസമയം ഓസീസ് മൂന്നാം സ്ഥാനത്ത് തുടരും.
