ദില്ലി: ഇന്ത്യൻ സൂപ്പർ സീരീസ് ബാഡ്മിന്‍റണിലെ ഗ്ലാമർ പോരാട്ടത്തിൽ പി വി സിന്ധുവിന് ജയം. സൈന നേവാളിനെ നേരിട്ടുള്ള ഗെയ്മുകൾക്ക് തോൽപിച്ച് സിന്ധു സെമി ഫൈനലിൽ കടന്നു.47 മിനിറ്റ് നീണ്ട മത്സരത്തിൽ 21-16, 22-20 എന്ന സ്കോറിനായിരുന്നു മൂന്നാം സീഡായ സിന്ധുവിന്‍റെ ജയം. ആദ്യമായാണ് സിന്ധു സൂപ്പർ സീരീസിൽ സൈനയെ തോൽപിക്കുന്നത്. സിന്ധു സെമിയിൽ നാളെ കൊറിയയുടെ സുംഗ് ജി ഹ്യൂനെ നേരിടും.