മുംബൈ: വിരാട് കോലിയെ തൂപ്പുകാരനാക്കിയ ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകനെ പൊങ്കാലയിട്ട് ലോകം ക്രിക്കറ്റ് ആരാധകർ. സ്വച്ഛ് ഭാരത് മിഷന്‍റെ ഭാഗമായി കോഹ്‌ലി കോൽക്കത്ത ഈഡൻ ഗാർഡൻ സ്റ്റേഡിയം വൃത്തിയാക്കുന്ന ചിത്രം ചേർത്താണ് @DennisCricket_ എന്ന ട്വിറ്റർ ഹാൻഡിൽ ഉപയോഗിക്കുന്ന മാധ്യമപ്രവർത്തകൻ പോസ്റ്റ് ഇട്ടത്. വേൾഡ് ഇലവൻ മത്സരത്തിനു മുന്‍പായി തൂപ്പുകാർ സ്റ്റേഡിയം വൃത്തിയാക്കുന്നു എന്നായിരുന്നു പോസ്റ്റ്.
തമാശയ്ക്കാണോ പരിഹാസരൂപേണയാണോ പോസ്റ്റ് ഇട്ടതെന്ന് അറിയില്ലെങ്കിലും ട്വിറ്ററിൽ ഇദ്ദേഹത്തിനെതിരേ ആരാധകർ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഇന്ത്യൻ ആരാധകരെക്കൂടാതെ പാക്കിസ്ഥാനിൽ നിന്നുള്ള കോഹ്‌ലി ആരാധകരും പൊങ്കാല ഏറ്റുപിടിച്ചു. ഓസീസിനെ തൂത്തുവാരുന്നതിനു മുന്പുള്ള പരിശീലനമാണിതെന്ന് ആരാധകരിൽ ചിലർ മറുപടി നല്കി. കോഹ്‌ലി ആരാണെന്ന് അന്വേഷിച്ചിട്ട് ട്വീറ്റ് ചെയ്യാനാണ് ചിലർ പറഞ്ഞത്.
