Asianet News MalayalamAsianet News Malayalam

ലോകേഷ് രാഹുലിനെ തിരിച്ചുവിളിച്ച് ടീം ഇന്ത്യ

India recall Lokesh Rahul for second Test vs England
Author
Visakhapatnam, First Published Nov 15, 2016, 11:56 AM IST

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ഓപ്പണര്‍ ലോകേഷ് രാഹുലിനെ സെലക്ടര്‍മാര്‍ തിരിച്ചുവിളിച്ചു. രാഹുലിനും ധവാനും പകരം ടീമിലെത്തിയ ഗൗതം ഗംഭീറിന് രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് രാഹുലിനെ തിരിച്ചുവിളിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. ഇംഗ്ലണ്ടിനെിരായ ആദ്യ ടെസ്റ്റില്‍ ഗംഭീര്‍ ആദ്യ ഇന്നിംഗ്സില്‍ 29 ഉം രണ്ടാം ഇന്നിംഗ്സില്‍ പൂജ്യത്തിനും പുറത്താവുകയായിരുന്നു.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ പരിക്കേറ്റത്തിനെത്തുടര്‍ന്ന് രാഹുല്‍ പിന്‍മാറുകയായിരുന്നു. പിന്നീട് മറ്റൊരു ഓപ്പണറായ ശീഖര്‍ ധവാനും പരിക്കേറ്റതോടെ ആഭ്യന്തര ക്രിക്കറ്റിലെ മികവുറ്റ പ്രകടനത്തിന്റെ ബലത്തില്‍ ഗംഭീര്‍ ടിമിലെത്തി. ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ തിളങ്ങാനാവാഞ്ഞത് ഗംഭീറിന് തിരിച്ചടിയായി.

17ന് വിശാഖപട്ടണത്ത് തുടങ്ങുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയ്‌ക്കൊപ്പം രാഹുല്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2014ല്‍ ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് അരങ്ങേറ്റംക്കുറിച്ച രാഹുല്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറി അടക്കം 562 റണ്‍സെടുത്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios