വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. വിരാട് കോലി ക്യാപ്റ്റനായി തുടരും. ടെസ്റ്റ് കുപ്പായത്തിലെ അരങ്ങേറ്റത്തിനായി യുവതാരം മായങ്ക് അഗര്‍വാള്‍ ഇനിയും കാത്തിരിക്കണം.
ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. വിരാട് കോലി ക്യാപ്റ്റനായി തുടരും. ടെസ്റ്റ് കുപ്പായത്തിലെ അരങ്ങേറ്റത്തിനായി യുവതാരം മായങ്ക് അഗര്‍വാള്‍ ഇനിയും കാത്തിരിക്കണം. രാജ്‌കോട്ട് ടെസ്റ്റിലെ ആദ്യ ടീമിനെ നിലനിര്‍ത്തുകയായിരുന്നു സെലക്ഷന്‍ കമ്മിറ്റി. ഷാര്‍ദുള്‍ ഠാകൂര്‍ പന്ത്രണ്ടാമനായി തുടരും.
കര്‍ണാടകയുടെ 27കാരന്‍ മായങ്ക് അഗര്‍വാള്‍ ഹൈദരാബാദ് ടെസ്റ്റില്‍ അരങ്ങേറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വിരാട് കോലിക്ക് വിശ്രമം അനുവദിക്കുമെന്നായിരുന്നു സംസാരം. എന്നാല്‍ അത് രണ്ടും സംഭവിച്ചില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു അഗര്‍വാള്‍. ഇംഗ്ലണ്ടിനെതിരേ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിലേക്ക് ക്ഷണം വന്നെങ്കിലും പ്ലയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല.
പൃഥ്വി ഷാ ടീമില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും സഹഓപ്പണര്‍ കെ.എല്‍. രാഹുലിന് ഒരു അവസരം കൂടി സെലക്റ്റര്‍മാര്‍ നല്‍കി. ഇരവരും ഓപ്പണ്‍ ചെയ്യും.
ടീം: പൃഥ്വി ഷാ, കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഷാര്‍ദുല്‍ ഠാകൂര്‍.
