ഇതിന് മുമ്പ് 2013ലാണ് ഇംഗ്ലണ്ട് അവസാനമായി ഏകദിന റാങ്കിഗില്‍ ഒന്നാമതെത്തിയത്.
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില് ഒന്നാം സ്ഥാനം നിലനിര്ത്തിയതിന് പിന്നാലെ ടീം ഇന്ത്യക്ക് ഏകദിന റാങ്കിംഗില് കനത്ത തിരിച്ചടി. ഏകദിന റാങ്കിംഗില് ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് ഒന്നാമതെത്തി. എട്ടു റേറ്റിംഗ് പോയിന്റ് സ്വന്തമാക്കിയ ഇംഗ്ലണ്ടിന് 125 പോയിന്റാണുള്ളത്. ഇന്ത്യക്ക് 122ഉം മൂന്നാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 113ഉം പോയിന്റുണ്ട്.

ഇതിന് മുമ്പ് 2013ലാണ് ഇംഗ്ലണ്ട് അവസാനമായി ഏകദിന റാങ്കിഗില് ഒന്നാമതെത്തിയത്. പുതിയ റാങ്കിംഗില് ഇന്ത്യക്ക് ഒരു പോയിന്റ് നഷ്ടമായപ്പോള് നാല് പോയിന്റ് നഷ്ടപ്പെടുത്തിയാണ് രണ്ടാമതുള്ള ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് വീണത്. 112 പോയിന്റുമായി ന്യൂസീലന്ഡാണ് നാലാമത്. ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ അഞ്ചാം സ്ഥാനത്താണ്.
ടിട്വന്റി റാങ്കിങ്ങില് പാക്കിസ്ഥാന് ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള് ഓസ്ട്രേലിയക്കും താഴെ മൂന്നാമതാണ് ഇന്ത്യ. ഓസ്ട്രേലിയക്ക് ഇന്ത്യയേക്കാള് മൂന്നു പോയിന്റ് കൂടുതലുണ്ട്. നേരത്തെ ടെസ്റ്റ് റാങ്കില് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്ത്തിയിരുന്നു. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയേക്കാള് 13 റേറ്റിംഗ് പോയിന്റ് കൂടുതല് സ്വന്തമാക്കിയാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്ത്തിയത്.
