സെഞ്ചൂറിയന്‍: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരമുതല്‍ സെഞ്ചൂറിയനിലാണ് മത്സരം. ആദ്യ കളി ജയിച്ച ഇന്ത്യ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഡര്‍ബനില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ച ഇന്ത്യ ടീമില്‍ മാറ്റം വരുത്തിയേക്കില്ല.
ഇതേസമയം പരുക്ക് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാണ്. എബി ഡിവിലിയേഴ്‌സിന് പിന്നാലെ ക്യാപ്റ്റന്‍ ഡുപ്ലെസിയും പരമ്പരയില്‍ നിന്ന് പിന്‍മാറി. ഡര്‍ബന്‍ ഏകദിനത്തില്‍ സെഞ്ച്വറി നേടിയ ഡുപ്ലെസിയുടെ കൈവിരലിന് പരുക്കേല്‍ക്കുകയായിരുന്നു. ഡുപ്ലെസിക്ക് പകരം ബെഹര്‍ദീനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
