കൊളംബോ: തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ അവസാന മല്‍സരത്തില്‍ മികച്ച സ്കോറിനായി ശ്രീലങ്ക പൊരുതുന്നു. 66 റണ്‍സിനിടയില്‍ മൂന്ന് പേരെ നഷ്ടമായ ശ്രീലങ്കയ്ക്കായി നായകന്‍ ഉപുല്‍ തരംഗ 48 റണ്‍സെടുത്തു. രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ നിരോഷന്‍ ഡിക്ക്വെല്ലയെയും നാല് റണ്‍സെടുത്ത ദില്‍ഷന്‍ മുനവീരയെ വീഴ്ത്തി ഭുവനേശ്വര്‍ കുമാര്‍ തുടക്കം ഇന്ത്യയ്ക്ക് അനുകൂലമാക്കി. അര്‍ദ്ധ സെഞ്ചുറിയിലേക്ക് കുതിച്ച ഉപുല്‍ തരംഗയെ ജസ്പ്രീത് ബുംറ പുറത്താക്കിയതോടെ ലങ്കന്‍ മുന്‍നിര തകര്‍ന്നു.

21 ഓവര്‍ പുര്‍ത്തിയാകുമ്പോള്‍ 23 റണ്‍സുമായി എയ്ഞ്ചലോ മാത്യൂസും 32 റണ്‍സുമായി ലബിരു തിരമനയുമാണ് ക്രീസില്‍. പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന അജിങ്ക്യ രഹാനെയെയും കേദാര്‍ ജാദവിനെയും തിരിച്ചുവിളിച്ചിട്ടുണ്ട്. മികച്ച ഫോമിലുള്ള ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു. കഴിഞ്ഞ മല്‍സരത്തില്‍ അരങ്ങേറ്റം കുറിച്ച ശാര്‍ദുല്‍ താക്കൂര്‍ കില്‍ദീപ് യാദവ് എന്നിവരെ ടീം നിലനിര്‍ത്തി.