കൊൽക്കത്ത : കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ആദ്യ ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 172 റണ്‍സിന് പുറത്തായി. മൂന്നാം ദിവസം കളി തുടങ്ങിയ ഇന്ത്യക്ക് പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പൂജാര 52 റണ്‍സെടുത്തു. രവീന്ദ്ര ജഡേജയും വൃദ്ധിമാൻ സാഹയും ചെറുത്തു നില്‍പ്പിന് ശ്രമിച്ചെങ്കിലും ഏറെ നീണ്ടില്ല. സ്കോർ 127 ല്‍ നില്‍ക്കെ ജഡേജ പുറത്തായി. 22 റണ്‍സെടുത്ത രവീന്ദ്രജഡേക്ക് പിന്നാലെ 29 റണ്‍സെടുത്ത വൃദ്ധിമാൻ സാഹയും പുറത്തായി. അവസാന വിക്കറ്റില്‍ മുഹമ്മദ് ഷമിയും ഉമേഷ് യാദവും നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യൻ സ്കോർ 15-0 കടത്തിയത്. ഷമി 24 റണ്‍സെടുത്തു. ശ്രീലങ്കക്ക് വേണ്ടി സുരംഗ ലക്മല്‍ 4 വിക്കറ്റ് വീഴ്ത്തി.