വിശാഖപട്ടണം: ഇന്ത്യക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ശ്രീലങ്കക്ക് മികച്ച തുടക്കം. അര്‍ദ്ധ സെഞ്ചുറി നേടിയ ഉപുല്‍ തരംഗയാണ് ലങ്കക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 13 റണ്‍സെടുത്ത ഓപ്പണര്‍ ധനുഷ്ക ഗുണതിലകയെ തുടക്കത്തിലെ ശ്രീലങ്കക്ക് നഷ്ടമായി. നാലാം ഓവറില്‍ പേസര്‍ ജസ്പ്രീത് ഭൂംമ്ര ഗുണതിലകയെ രോഹിതിന്‍റെ കൈകളിലെത്തിച്ചു.
എന്നാല്‍ താളം കണ്ടെത്തിയ തരംഗയും സമരവിക്രമയും ലങ്കയെ കരകയറ്റുകയായിരുന്നു. 17 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 100 റണ്‍സെന്ന നിലയിലാണ് ലങ്ക. 59 റണ്‍സുമായി തരംഗയും 27 റണ്‍സുമായി സമരവിക്രമയുമാണ് ക്രീസില്‍. ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് യാദയും ലങ്കക്കായി സന്ദീര സമരവിക്രമയും ടീമില്‍ മടങ്ങിയെത്തി. പരമ്പര വിജയം നേടാന്‍ ഇരു ടീമികള്‍ക്കും വിജയം നിര്‍ണ്ണായകമാണ്.
