ഇംഗ്ലണ്ട് 2014ല്‍ കണ്ട കോലിയാവില്ല ഇക്കുറിയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ പറയുന്നു. ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ഇംഗ്ലണ്ടിന് വ്യക്തമായ മുന്നറിയിപ്പാണ് മുന്‍ നായകന്‍ നല്‍കുന്നത്.
മുംബൈ: ലോക ക്രിക്കറ്റില്‍ റണ്‍മല തീര്‍ക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ബാലികേറാമലയാണ് ഇംഗ്ലണ്ട്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 134 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. ഉയര്‍ന്ന സ്‌കോറാവട്ടെ 39 റണ്‍സും. അതിനാല്‍ ഓഗസ്റ്റ് ഒന്നിനാരംഭിക്കുന്ന ഇംഗ്ലീഷ് ടെസ്റ്റ് പരീക്ഷയില്‍ ചീത്തപ്പേര് കോലി കഴുകിക്കളയുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.
കഴിഞ്ഞ തവണത്തെ നിറംമങ്ങിയ കോലിയെയാവില്ല ഇക്കുറി ഇംഗ്ലണ്ടില്‍ കാണാനാവുകയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ അസറുദീന്‍ പറയുന്നു. ഇതാണ് കോലിയുടെ ആദ്യ ഇംഗ്ലീഷ് പര്യടനം. ഇപ്പോള്‍ കോലിക്ക് വലിയ റണ്‍ സമ്പാദ്യത്തിന്‍റെ പിന്‍ബലുണ്ട്. ഇതിനാല്‍ മികച്ച പ്രകടനം കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്- മുന്‍ നായകന്‍ പറഞ്ഞു. കോലി ഇംഗ്ലണ്ട് പര്യടനത്തില്‍ ആറ് പരിമിത ഓവര്‍ മത്സരങ്ങളില്‍ നിന്ന് 301 റണ്‍സ് നേടിയത് അസറിന്‍റെ വാക്കുകള്‍ക്ക് ബലം നല്‍കുന്നു.
