മുംബൈ: ഇന്ത്യയുടെ അണ്ടർ 19 ക്രിക്കറ്റ് ടീം ഫിസിയോയെ മരിച്ചനിലയിൽ കണ്ടെത്തി. ഫിസിക്കൽ ഫിറ്റ്നസ് ട്രെയ്നർ രാജേഷ് സാവന്തിനെയാണ് (40) മരി ച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച മുംബൈയിലെ ഒരു സ്വകാര്യഹോട്ടലിലാണ് രാജേഷ് സാവന്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ടീം ഹോട്ടൽ വിട്ടെ ങ്കിലും സാവന്ത് ഹോട്ടലിൽ തുടരുകയായിരുന്നു. ശനിയാഴ്ച രാത്രി മുതൽ സാവന്തിനെ ഫോണിൽ വിളിച്ചിട്ട് ലഭിച്ചിരുന്നില്ല. രാവിലെ ടീമിന്റെ പരിശീലനത്തിൽ സാവന്ത് എത്താതിരുന്നതോടെ ഹോട്ടിലിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹോട്ടലിലെ സാവന്തിന്റെ മുറിയിലാണ് മൃതദേഹം കണ്ടത്.
ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിന മത്സരങ്ങൾക്കായാണ് ടീം മുംബൈയിൽ എത്തിയത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ തിങ്കളാഴ്ചയാണ് ആദ്യ മത്സരം.
