കാന്‍ഡി: ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ലങ്കന്‍ നിരയില്‍ രണ്ട് മാറ്റങ്ങളുണ്ട്. തരംഗയ്ക്ക് പകരം തിരിമന്നയും, ഗുണതിലകയ്ക്ക് പകരം ഛണ്ഡിമലും കളിക്കും.

ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരം ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. എന്നാല്‍ പരമ്പരയില്‍ തിരിച്ചുവരാന്‍ ശ്രീലങ്കയ്ക്ക് വിജയം അനിവാര്യമാണ്. ആദ്യമത്സരത്തില്‍ 9 വിക്കറ്റിനും, രണ്ടാം മത്സരത്തില്‍ 3 വിക്കറ്റിനുമായിരുന്നു ഇന്ത്യന്‍ വിജയം.