കൊല്‍ക്കത്ത: ഐസിസി ടെസ്റ്റ് റാങ്കിംഗിന് പിന്നാലെ ഏകദിന റാങ്കിംഗിലും ഇന്ത്യ ഒന്നാമത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഓസ്ട്രേലിയയെയും ഒന്നാമതായിരുന്ന ദക്ഷിണാഫ്രിക്കയെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത്. ഏകദിനങ്ങളില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്.

ഇന്ത്യാ-ഓസ്ട്രേലിയ രണ്ടാം ഏകദിന മത്സരത്തിന് മുമ്പ് ദശാംശക്കണക്കില്‍ ദക്ഷിണാഫ്രിക്കയായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 50 റണ്‍സിന് ജയിച്ചതോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Scroll to load tweet…

ഓസ്ട്രേലിയ മൂന്നാം സ്ഥാനത്താണ്. ഇന്ത്യക്കെതിരായ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുകയും ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനെ തൂത്തുവാരുകയും ചെയ്താല്‍ ഓസീസിനെ പിന്തള്ളി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് ഉയരും. കൊല്‍ക്കത്തയിലും തോറ്റതോടെ വിദേശത്ത് തുടര്‍ച്ചയായി പത്ത് ഏകദിനങ്ങളില്‍ തോറ്റതിന്റെ നാണക്കേടും ഓസ്ട്രേലിയക്കായി.