ബംഗളൂരു: ബംഗളൂരുവില്‍ നടക്കുന്ന ഇന്ത്യ-ഓസീസ് നാലാം ഏകദിനത്തില്‍ മഴ കളിക്കുന്നു. ഓപ്പണര്‍മാരായ ഫിഞ്ചിന്റെയും വാര്‍ണറുടെയും സെഞ്ചുറിയുടെ ബലത്തില്‍ അഞ്ച് വിക്കറ്റിന് 334 റണ്‍സ് നേടിയ ഓസീസിനെതിരെ ഇന്ത്യ 41.4 ഓവറില്‍ നാലിന് 251 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്.
മനീഷ് പാണ്ഡെയും(11 പന്തില്‍ 13റണ്‍സ്) കേദാര്‍ ജാദവുമാണ്(54 പന്തില്‍ 53) ക്രീസില്‍. ഇന്ത്യയ്ക്ക് ജയിക്കാന്‍ ഇനി 54 പന്തില്‍ നിന്ന് 84 റണ്‍സ് കൂടി വേണം.
