ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആറിന് അഡ്‌ലെയ്ഡില്‍ തുടങ്ങാനിരിക്കെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കെതിരെ മുൻകരുതലോടെ ഓസ്ട്രേലിയ. കോലിയെ പ്രകോപിപ്പിക്കരുതെന്ന് ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ ബൗളർമാരാട് ആവശ്യപ്പെട്ടു.
അഡ്‌ലെയ്ഡ്: ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആറിന് അഡ്‌ലെയ്ഡില്‍ തുടങ്ങാനിരിക്കെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കെതിരെ മുൻകരുതലോടെ ഓസ്ട്രേലിയ. കോലിയെ പ്രകോപിപ്പിക്കരുതെന്ന് ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ ബൗളർമാരാട് ആവശ്യപ്പെട്ടു. കോലിയെ പ്രതിരോധത്തിലാക്കാനുള്ള ബൗളിംഗ് കരുത്ത് ഓസീസിനുണ്ടെന്നും തങ്ങളുടെ കഴിവിനനുസരിച്ചുള്ള പ്രകടനം പുറത്തെടുത്താല്‍ തന്നെ ഓസീസ് ബൗളര്‍മാര്‍ക്ക് കോലിയെ പ്രതിരോധത്തിലാക്കാനാവുമെന്നും പെയ്ന്‍ പറഞ്ഞു.
പ്രകോപിതരായി പെരുമാറിയാല്‍ നമുക്ക് ചിലപ്പോള്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പാക്കാനായെന്ന് വരില്ല. അവര്‍ നമുക്കെതിരെ ശക്തമായ ആക്രമണം നടത്തുന്ന ചില സമയങ്ങളുണ്ടാകുമെന്നുറപ്പ്. ആ സമയത്തും സംയമനം കൈവിടരുത്. എന്നാല്‍ കോലിക്കെതിരെ പറയേണ്ട കാര്യങ്ങള്‍ പറയാതിരിക്കില്ലെന്നും പെയ്ന്‍ വ്യക്തമാക്കി.
ഓസ്ട്രേലിയക്കെതിരെ കഴിഞ്ഞ രണ്ടു പരമ്പരകളിൽ അഞ്ച് സെഞ്ച്വറി നേടിയിട്ടുള്ള കോലിയെ ആണ് ബോർഡർ ഗാവാസ്കർ പരമ്പരയ്ക്കിറങ്ങുമ്പോൾ ഓസ്ട്രേലിയ ഏറ്റവുമധികം ഭയപ്പെടുന്നത്. വ്യാഴാഴ്ച അഡലെയ്ഡിലാണ് നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് തുടക്കമാവുക. കോലി ഓസ്ട്രേലിയയിൽ നേടിയ അഞ്ച് സെഞ്ച്വറികളിൽ മൂന്നും അഡ്‌ലെയ്ഡിലാണ്
