ചരിത്ര വിജയം സ്വന്തമാക്കിയതിന്റെ ആഘോഷത്തിലാണ് ടീം ഇന്ത്യ. ഓസ്‍ട്രേലിയയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാണ് വിരാട് കോലിയും സംഘവും ചരിത്രം തിരുത്തിയത്. ഇപ്പോഴിതാ ബിസിസിഐ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

അവസാന പതിനൊന്നില്‍ ഇടംനേടിയവര്‍ക്ക് ഒരു മത്സരത്തിന് 15 ലക്ഷം രൂപയാണ് ലഭിക്കുക. റിസേര്‍വ് താരങ്ങള്‍ക്ക് 7.5 ലക്ഷം രൂപയും ലഭിക്കും. പരിശീലകര്‍ക്ക് 25 ലക്ഷം രൂപയാണ് പാരിതോഷികമായി ലഭിക്കുക. മറ്റ് സ്റ്റാഫുകള്‍ക്കും ശമ്പളത്തിനു പുറമെയുള്ള പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടീം ഇന്ത്യ 2-1നാണ് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്.