പരമ്പരയിലൂടനീളം തന്റെ കായികക്ഷമത നിലനിര്‍ത്തി നീണ്ട ഇന്നിംഗ്സുകള്‍ കളിക്കാന്‍ പ്രാപ്തനാക്കിയത് പാട്രിക്ക് ആണെന്ന് പൂജാര ട്വീറ്ററില്‍ പറഞ്ഞു.
സിഡ്നി: ടെസ്റ്റില്‍ നീണ്ട ഇന്നിംഗ്സുകള്‍ കളിക്കാന്‍ തന്നെ പ്രാപ്തനാക്കിയത് ഇന്ത്യന്‍ ടീം ഫിസിയോ പാട്രിക്ക് ഫര്‍ഹത് ആണെന്ന് പൂജാര. സിഡ്നി ടെസ്റ്റില്‍ നാലു സെഷനുകള്‍ ബാറ്റ് ചെയ്ത പൂജാര 193 റണ്‍സടിക്കാനായി 373 പന്തുകളാണ് നേരിട്ടത്.
ഇതിനൊപ്പം ഓസ്ട്രേലിയന്‍ മണ്ണില്‍ നടക്കുന്ന ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും രാഹുല്‍ ദ്രാവിഡില്‍ നിന്ന് പൂജാര സ്വന്തം പേരിലാക്കി. പരമ്പരയിലൂടനീളം തന്റെ കായികക്ഷമത നിലനിര്‍ത്തി നീണ്ട ഇന്നിംഗ്സുകള്‍ കളിക്കാന്‍ പ്രാപ്തനാക്കിയത് പാട്രിക്ക് ആണെന്ന് പൂജാര ട്വീറ്ററില്‍ പറഞ്ഞു.
സ്വന്തം കുടുംബത്തിനൊപ്പം ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ സമയം കഴിഞ്ഞ ഒരുമാസമായി ഇദ്ദേഹം തന്റെ കൂടെ ചെലവഴിച്ചുവെന്നും അതിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും പൂജാര പറഞ്ഞു. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ നാലു ടെസ്റ്റില്‍ നിന്ന് മൂന്ന് സെഞ്ചുറികളാണ് പൂജാര അടിച്ചെടുത്തത്. 74.42 റണ്‍സ് ശരാശരിയില്‍ പരമ്പരയില്‍ 521 റണ്‍സടിച്ച പൂജാരയാണ് റണ്‍വേട്ടയിലും മുന്നില്‍.
